മെല്ബണ്: ഓസ്ട്രേലിയന് സന്ദര്ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂഹമാധ്യമത്തിലൂടെ ഉയര്ന്ന വധഭീഷണിക്കു പിന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി അറിയിച്ച് ഓസ്ട്രേലിയന് ഫെഡറല് പോലീസ് . സംഭവത്തില് ബന്ധപ്പെട്ട യുവാവിന് ഔദ്യോഗിക താക്കീത് നല്കിയതായും എന്നാല് അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ പേരുവിവരങ്ങള് പുറത്തുവിടില്ലെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ അന്താരാഷ്ട്ര നേതാക്കള്ക്കും ഉന്നത ഉദ്യോഗസ്ഥര്ക്കുമെതിരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും നിലവില് പൊതുസുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ഫെഡറല് പോലീസ് അറിയിച്ചു.
മെല്ബണിലെ മാര്വല് സ്റ്റേഡിയത്തില് ജൂലൈ 9-ന് നടക്കുന്ന ‘മെല്ബണ് മീറ്റ്സ് മോദി’ പരിപാടിയുടെ ഫേസ്ബുക്ക് പ്രചാരണ പോസ്റ്റിന് താഴെയായിരുന്നു വധഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ‘ഓസ്ട്രേലിയയില് വന്നാല് മരണമായിരിക്കും ഫലം’ എന്നായിരുന്നു ആ കമന്റിലെ ഉള്ളടക്കം. പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്ചിടണമെന്നും സന്ദേശത്തില് പരാമര്ശിച്ചിരുന്നു. ഇതിനെ തുടര്ന്ന് സംഘാടകര് വിവരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മെല്ബണിലും സുരക്ഷാ ക്രമീകരണങ്ങള് കൂടുതല് ശക്തമാക്കിയതായി അധികൃതര് അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസുമായി കാര്ഷികം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ചര്ച്ച നടത്തുന്നതിനും മെല്ബണിലെ ഇന്ത്യന് സമൂഹത്തിന്റെ പരിപാടിയില് പങ്കെടുക്കുന്നതിനുമായാണ് ഈ ആഴ്ച ഓസ്ട്രേലിയ സന്ദര്ശിക്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…