പാലക്കാട്: പി ടി സെവന്‍ എന്ന കാട്ടാനയുടെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്.
ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്.മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു.പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…