Monday, December 15, 2025

ടിക്ക് ടോക്കിന്റെയു൦ പബ്ജിയുടെയു൦ നിരോധനം ഉടന്‍ ; പ്രഖ്യാപന൦ നടത്തി താലിബാന്‍

അഫ്ഗാനിസ്ഥാൻ:അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ആപ്പുകളാണ് പബ്ജിയും ടിക് ടോക്കും. ടിക്ക് ടോക്കും പബ്ജിയും അക്രമത്തെ പ്രത്സാഹിപ്പിക്കുന്നുവെന്ന വിമർശന൦ നിലനിൽക്കെ അഫ്ഗാനിസ്ഥാനില്‍ രണ്ട് ആപ്പുകളു൦ ഉടന്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് താലിബാന്‍.ഇത്തരം ആപ്പുകള്‍ അക്രമത്തെ മഹത്വപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് താലിബാന്‍റെ വാദം.

അതിനാല്‍ ഇത്തരം ആപ്പുകള്‍ രാജ്യത്ത് നിരോധിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയത്ത് നിയമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത്തരത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ രാജ്യത്ത് നിരോധിക്കാനൊരുങ്ങുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് അറിയിച്ചത്.

Related Articles

Latest Articles