Punalur attacked the police and smashed the jeep; accused Nisaruddin arrested
കൊല്ലം : പുനലൂരിൽ പോലീസിനെ ആക്രമിക്കുകയും ജീപ്പ് തല്ലി തകര്‍ക്കുകയും ചെയ്ത പ്രതി പിടിയിൽ.
വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് നിസാറുദ്ദീൻ കാര്യറ ജംഗ്ഷനിൽ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയും കട അക്രമിക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പുനലൂർ സ്റ്റേഷനിൽ നിന്നും പോലീസ് എത്തി. പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇയാൾ പോലീസികാരെ അക്രമിക്കുകയും പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. മര്‍ദനത്തിൽ കൺട്രോൾ റൂം എസ് ഐ സുരേഷ്കുമാർ സിപിഒമാരായ വിവേക്, ഗിരീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.
പുനലൂര്‍ സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ നിസാറുദ്ദീനെതിരെ നേരത്തെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കാര്യറ ഭാഗത്ത് ഗുണ്ടാ പിരിവ് നടത്താൻ പ്രതി ശ്രമിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നതിലേക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…