Modi thanked the voters, Rahul accepts the people's verdict with humility
ദില്ലി: ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും. വോട്ടര്മാര്ക്ക് നന്ദിയറിയിച്ച് മോദിയും ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല് ഗാന്ധിയും പ്രതികരിച്ചു.
ബി.ജെ.പി.യുടെ ഐതിഹാസിക വിജയം കാണുമ്പോള് വൈകാരികമായ ഒരവസ്ഥയിലൂടെയാണ് താന് കടന്നുപോകുന്നതെന്നും ജനം വികസന രാഷ്ട്രീയത്തെ അനുഗ്രഹിക്കുകയും തുടര്ഭരണത്തിന് ആഗ്രഹിക്കുകയും ചെയ്തെന്നും മോദി ട്വിറ്ററില് കുറിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി കഠിനമായി പ്രയത്നിച്ച പാര്ട്ടി പ്രവര്ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
ഗുജറാത്തിലെ ജനവിധിയെ വിനീതമായി സ്വീകരിക്കുന്നുവെന്നാണ് രാഹുല് ഗാന്ധി പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്ക്കും രാജ്യത്തിന്റെ ആദര്ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല് ട്വീറ്ററിൽ കുറിച്ചു.
ചരിത്ര വിജയമാണ് ഗുജറാത്തില് ബി.ജെ.പി. നേടിയത്. 156 സീറ്റുകള് നേടി തുടര്ച്ചയായ ഏഴാം തവണയും ബി.ജെ.പി. അവിടെ അധികാരത്തിലെത്തി. 2017-ല് 77 സീറ്റുകളുണ്ടായിരുന്ന കോണ്ഗ്രസിന് ഇത്തവണ 17 സീറ്റുകളിൽ വിജയമൊതുക്കേണ്ടി വന്നു. അഞ്ച് സീറ്റുകളുമായി എ.എ.പി. ഗുജറാത്തില് അക്കൗണ്ട് തുറന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…