മുസ്ലീം പുരുഷന് വിവാഹ മോചനം നേടാതെഎത്ര പ്രാവശ്യം വേണമെങ്കിലും വിവാഹം കഴിക്കാം,എന്നാൽ മുസ്ലീം സ്ത്രീക്ക് അത് പാടില്ലെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അൽക സരിന്റെ നിരീക്ഷണം.
തങ്ങൾ പ്രായപൂർത്തിയായ മുസ്ലീം വിശ്വാസികളാണ്. നിരവധി വർഷങ്ങളായി പരസ്പരം പ്രണയത്തിലായിരുന്നു. 2021 ജനുവരി 19 ന് നിക്കാഹ് നടത്തിയെന്നും വിവാഹം സാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു അപേക്ഷ.
എന്നാൽ യുവതി ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് 1939ലെ മുസ്‌ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ആദ്യ പങ്കാളിയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ദമ്പതികളെന്ന നിലയിൽ അപേക്ഷകര്‍ക്ക് സരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു മുസ്ലീം പുരുഷന് തന്റെ മുന്‍ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാതെ ഒന്നിലധികം തവണ വിവാഹം കഴിക്കാം. എന്നാൽ ഇത് ഒരു മുസ്ലീം സ്ത്രീക്ക് അത് ബാധകമല്ലെന്നും കോടതി പറഞ്ഞു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…