Punjab Election 2022
അമൃത്സർ: രാജ്യം ഏറെ ഉറ്റുനോക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് (Punjab Election 2022) നാളെ നടക്കും. 117 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്. സീറ്റ് വിഭജനമെല്ലാം നേരത്തെ പൂർത്തിയാക്കി മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറികഴിഞ്ഞ ബിജെപി 65 ഇടങ്ങളിലും ക്യാപറ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 മണ്ഡലങ്ങളിലും മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ സന്യുക്ത് 15 സീറ്റുകളിലും മത്സരിക്കുന്നു. രണ്ട് തവണ തങ്ങളെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ച അമരീനന്ദർ സിംഗിന്റെ അഭാവത്തിൽ പഞ്ചാബിൽ കോൺഗ്രസ് നിലംപരിശാകുമോ എന്ന് ഉറ്റ് നോക്കുകയാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികൾ.
നവ്‌ജ്യോത് സിംഗ് സിദ്ദുവും ഛരൺജിത്ത് സിംഗ് ഛന്നിയും തമ്മിലുള്ള ഉൾപ്പോരും കോൺഗ്രസിന് തിരിച്ചടിയാവുമോ എന്നും കണ്ടറിയേണ്ടി വരും. അതേസമയം തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ,പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഛരൺജിത്ത് സിംഗ് ഛന്നി, ക്യാപ്റ്റൻ അമരീന്ദർ സിംഗ് ,അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയ തുടങ്ങിയവർ ഇന്നലെ അവസാനവട്ട കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോയും നടത്തിയിരുന്നു.
അതേസമയം രാജ്യത്തെ പ്രമുഖ സിഖ് നേതാക്കളുമായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. ദില്ലി ഗുരുദ്വാര കമ്മിറ്റി അദ്ധ്യക്ഷൻ ഹർമീദ് സിംഗ് കൽക്ക, പത്മശ്രീ ജേതാവ് ബാബ ബാൽബീർ സിംഗ്, സാന്ത് ബാബ മേജർ സിംഗ് വാ, മുഖി ദേരാ ബാബാ തര, മജീന്ദർ സിംഗ് ഭാട്ടിയ മുതലായ നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. സിഖ് ജനതയനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ നേതാക്കൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…