തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിനൊരുങ്ങി വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീക്ഷേത്രം. ക്ഷേത്രത്തിൽ പൗർണമി മഹോത്സവം ഒക്ടോബർ 9 മുതൽ 17 വരെ നടക്കും. വൈകിട്ട് 4 മുതൽ 6 വരെ ആദ്ധ്യാത്മിക സദസും രാവിലെ 10 മുതൽ രാത്രി 8. 30 വരെ നൃത്തസംഗീതോത്സവവും ഉണ്ടായിരിക്കും.
എല്ലാ ദിവസവും യാഗശാലയിൽ ഗണപതി ഹോമം, കാര്യസിദ്ധി പൂജ, ശനിദോഷ ശാന്തിപൂജ, മൃത്യുഞ്ജയ ഹോമം, മഹാപ്രത്യംഗരീ ഹോമം, ഉമാമഹേശ്വര പൂജ,വിദ്യാവിജയ പൂജ, ലക്ഷ്മി കുബേര പൂജ, നാഗദേവതാ പ്രീതിപൂജ, സർവ ശാപദോഷ ശാന്തിപൂജ, പറ സമർപ്പണം,വലിയ ഗുരുസി പൂജകൾ എന്നിവ നടക്കും. 51 അക്ഷര ദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള പൗർണമിക്കാവിൽ അക്ഷരാരംഭം കുറിക്കാനും തൊഴിലുമായി ബന്ധപ്പെട്ട വിദ്യകൾ പഠിക്കാനുള്ള വിദ്യാരംഭത്തിനും ആഗ്രഹിക്കുന്നവർ 9037850001 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.
ഒക്ടോബർ 9 മുതൽ 17 വരെ നൃത്ത സംഗീത പരിപാടികൾ, വാദ്യോപകരണ മേളം, നാമജപം, ലളിതാസഹസ്രനാമ പാരായണം, ദേവീ മാഹാത്മ്യ പാരായണം, ഭജന, ആദ്ധ്യാത്മിക പ്രഭാഷണം തുടങ്ങിയ പരിപാടികൾ സമർപ്പണമായി നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും 9744401175 എന്ന നമ്പരിൽ ബന്ധപ്പെടണം. ഒക്ടോബർ 14ന് ഗുരുസ്വാമി മുരുകൻ കാച്ചാണിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന കാവടി അഭിഷേകത്തിലും അഗ്നിവിളയാട്ടത്തിലും ഇടുമ്പൻ പൂജയിലും കാവടിയെടുക്കാൻ ആഗ്രഹിക്കുന്നവർ 9037850001 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.

