International

പുഷ്പ കമൽ ധഹൽ നേപ്പാൾ പ്രധാനമന്ത്രി;സത്യപ്രതിജ്ഞ തിങ്കളാഴ്ച

കാഠ്മണ്ഡു: പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രി. പ്രചണ്ഡയെന്ന പേരിൽ പ്രശസ്തനായ നേതാവാണദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്‌.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. നാളെ വൈകുന്നേരം നാലുമണിക്കാണ് പ്രചണ്ഡയുടെ സത്യപ്രതിജ്ഞ.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കി.

2008ലും 2016ലുമാണ് പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായത്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനിച്ചതിനു ശേഷമാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

2 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

2 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

5 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

8 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

13 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

14 hours ago