കറാച്ചിയിൽ സംയുക്തമായി സ്റ്റീൽ മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ പാകിസ്ഥാനുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നുവെന്ന പാക് മാദ്ധ്യമ വാർത്തകൾ തള്ളി പുടിൻ ഭരണകൂടം. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും റഷ്യ വ്യക്തമാക്കി. മെയ് 13 ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി ഹാരൂൺ അക്തർ ഖാനും റഷ്യൻ പ്രതിനിധി ഡെനിസ് നസിറോവും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് പാകിസ്ഥാനുമായി റഷ്യ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവെന്ന വാർത്തകൾ പ്രചരിച്ചത്.
1970 കളിൽ സോവിയറ്റ് യൂണിയൻ പാകിസ്ഥാൻ സ്റ്റീൽ മിൽസ് (പിഎസ്എം) രൂപകൽപ്പന ചെയ്ത് ധനസഹായം നൽകിയിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനരുജ്ജീവിപ്പിക്കുന്നതിനായി റഷ്യയും പാകിസ്ഥാനും രാജ്യത്ത് പുതിയ സ്റ്റീൽ മില്ലുകൾ സ്ഥാപിച്ച് വ്യാവസായിക സഹകരണം വികസിപ്പിക്കും എന്നായിരുന്നു പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന വിജയകരമായി തിരിച്ചടിക്കുകയും പാകിസ്ഥാന് കാര്യമായ നഷ്ടങ്ങൾ വരുത്തുകയും ചെയ്തപ്പോൾ, അതിർത്തിക്കപ്പുറത്ത് നിന്ന് വന്ന നിരവധി പാക് മിസൈലുകൾ റഷ്യൻ നിർമ്മിത വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ S-400 ഉപയോഗിച്ച് ഇന്ത്യ പ്രതിരോധിച്ചിരുന്നു.മറുവശത്ത് റഷ്യയുമായി സംയുക്തമായി വികസിപ്പിച്ചതും ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ തകർക്കുകയും ചെയ്തു,

