ഡൊണാൾഡ് ട്രമ്പ്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയും താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത ശത്രുത്രയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രമ്പ് വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധം താന്‍ അവസാനിപ്പിക്കുമെന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രമ്പിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അധികാരത്തിലേറിയതിനു ശേഷവും, താനിടപെട്ട് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രമ്പിന്റെ പൊങ്ങച്ചം.
“ഞാന്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് നിസ്സാരമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഇത് കൂടുതല്‍ കഠിനമായി മാറിയിരിക്കുന്നു. സെലന്‍സ്‌കിയും പുടിനും തമ്മിലുള്ള വൈരം അഗാധമാണ്. പരസ്പരമുള്ള ശത്രുതമൂലം ശ്വാസംമുട്ടുന്ന സ്ഥിതിയിലാണ് അവര്‍. അതുകൊണ്ട് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയുന്നില്ല,”- ട്രമ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെട്ടത് തന്റെ ഇടപെടല്‍ മൂലമാണെന്നും ട്രമ്പ് അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…