Saturday, December 20, 2025

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക കേരളം. പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുക്കളെ ആക്ഷേപിക്കുന്ന സിനിമയായിരുന്നു പുഴു. അത്തരമൊരു സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചതുതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. അഭിനയിക്കുക മാത്രമല്ല അത്തരമൊരു സിനിമ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും ബിനാമി പേരില്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തത് മമ്മൂട്ടായാണെന്നാണ് സംവിധായകയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

“റത്തീനയുടെ ആദ്യ സംവിധാന സംരംഭമായി തയ്യാറാക്കാന്‍ ആഗ്രഹിച്ചിരുന്ന സിനിമയുടെ കഥ മറ്റൊന്നായിരുന്നു. എന്നാല്‍ നടന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയത്. കൊച്ചിയിലേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. കടുത്ത ഇസ്ലാമിക വാദിയും ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അര്‍ഷാദ് അടക്കമുള്ളവര്‍ ചേര്‍ന്ന് എഴുതിയ ‘പുഴു’ എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയായിരുന്നു .” – എന്നാണ് റത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തൽ. ഹൈന്ദവ വിരുദ്ധത കാണിക്കാന്‍ ഒരു സ്ത്രീ സംവിധായികയെ മുന്‍ നിര്‍ത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം യഥാര്‍ത്ഥത്തില്‍ മെഗാ സ്റ്റാറിന്റെ താല്‍പ്പര്യം കൂടി കൊണ്ട് ചെയ്തതാണെന്ന വെളിപ്പെടുത്തല്‍ സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ ഒരു മുസ്ലിം ആയത് കൊണ്ട് കൊച്ചിയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഇരവാദം ഇറക്കി സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ നോക്കിയ ആളാണ് സംവിധായിക റത്തീന.

വിഷയത്തിൽ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ. സംവിധായകൻ:സാറേ നല്ലൊരു കഥയുണ്ട്…D ഇബ്രാഹിം എന്ന അധോലോക നായകൻ എന്നാരംഭിക്കുന്ന കുറിപ്പിൽ പേര് പരാമർശിക്കാതെ തന്നെ മലയാളത്തിന്റെ മെഗാസ്റ്റാറിനെ കണക്കറ്റ് പരിഹസിച്ചിരിക്കുകയാണ്.

രാമസിംഹന്റെ പങ്കുവച്ച കുറിപ്പ് വായിക്കാം

സംവിധായകൻ:സാറേ നല്ലൊരു കഥയുണ്ട്.
D ഇബ്രാഹിം എന്ന അധോലോക നായകൻ…
നായകൻ: നിൻ്റെ കഥ അവിടെ നിൽക്കട്ടെ ഞാനൊരു കഥ പറയാം.
കൃഷ്ണൻ പോറ്റി എന്ന കൊടും ഭീകരൻ…
നെറ്റിയിലെ ഭസ്മക്കുറിയിൽ നിന്നും ക്യാമറ പൂണൂലിലൂടെ താഴേക്ക്…
അതു സാവകാശം അരയിലെ കൊലക്കത്തിയിലേക്ക്… അതിൻ്റെ മിന്നൽ…
വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്ന കൈകൾ…
അയാളുടെ കൊതിയൂറുന്ന ചുണ്ടുകൾ..
നെല്ല് പാറ്റുന്ന പാറുവിൻ്റെ പൊക്കിൾ കഴിയിലൂടെ അയാളുടെ കണ്ണുകൾ വട്ടം ചുറ്റി…
അകത്തുനിന്നും ശബ്ദം..
അകത്തമ്മയ്ക്ക് തീണ്ടാരി…
ഇരുട്ട് മുറിയിലടയ്ക്കൂ… പോറ്റി ആജ്ഞാപിച്ചു…
മരവാതിൽ വലിഞ്ഞടയുന്ന ശബ്ദം..
വിലകൂടിയ ഷൂസും കൂളിംഗ് ഗ്ലാസ്സും താലത്തിൽ കൊണ്ടുവരുന്ന ഭൃത്യൻ..
ഷൂസ് കാലിലിട്ട് തരാൻ പ്രത്യേകം പറയണോ നായരെ..
ഭയത്തോടെ നായർ ഷൂസണിയിക്കുന്നു.
കളത്തിൽ വന്നു നിൽക്കുന്ന ഹമ്മറിൽ നിന്നും ഇറങ്ങുന്ന ഇസ്മായിലിനെ കണ്ട്. പോറ്റി: മ്ലേച്ചനെന്താ ഇല്ലത്ത് കാര്യം…
ഇസ്മായിൽ: പടച്ചോനെ മറന്ന് പ്രവർത്തിക്കരുത് പോറ്റി..
മുല മുറിച്ചെറിഞ്ഞ നങ്ങേലിയുടെ നാടാണിത്.. ..പടിവാതിൽക്കൽ ചെരുപ്പ് വച്ച് സ്വന്തമാക്കിയ പെണ്ണിൻ്റെ മാനത്തിൻ്റെ കണക്ക് ബോധിപ്പിക്കാൻ സെൻസ് പോരാ sensibility വേണം…
എങ്ങനുണ്ട് കഥയുടെ തുടക്കം
ഉഗ്രൻ ഉഗ്രോഗ്രൻ…
ന്നാ തുടങ്ങിക്കോ പണി…
എന്തു നല്ല നായകൻ ഡേറ്റിനൊപ്പം കഥയും ഫ്രീ..
സംവിധായകൻ ആകാശത്തേക്ക് തലയുയർത്തി പറഞ്ഞു പടച്ചോനെ… ജ്ജ് ..ഒരൊന്നൊന്നര പടച്ചോനാ…
അകലെ നിന്നും ഒഴുകി വരുന്ന പെരിയോൻ ഗാനം..

Related Articles

Latest Articles