Tuesday, December 16, 2025

ഊഹാപോഹങ്ങൾക്ക് വിരാമം ! പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ! അംഗത്വം നൽകി അഭിഷേക് ബാനർജി

കൊല്‍ക്കത്ത : ഊഹാപോഹങ്ങൾക്കൊടുവിൽ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂൽ ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയിലെ അഭിഷേക് ബാനര്‍ജിയുടെ ഓഫീസിൽ വച്ചാണ് അൻവർ തൃണമൂൽ അംഗത്വമെടുത്തത്.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍ സിപിഎമ്മുമായി നല്ല ബന്ധം തുടരുന്ന ഡിഎംകെ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല.പിന്നീട് ഡല്‍ഹിയിലെത്തിയ അന്‍വര്‍ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.

നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചു തകർത്ത കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് തൃണമൂലില്‍ അംഗത്വമെടുക്കുന്നത്.

Related Articles

Latest Articles