Sunday, December 14, 2025

പി വി അൻവർ ഡിഎംകെ മുന്നണിയിലേക്ക് ? ചെന്നൈയിൽ നേതാക്കളുമായി ചർച്ച നടത്തി; ചിത്രങ്ങൾ പുറത്ത്

മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എംഎൽഎ പി വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡിഎംകെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് അൻവർ ലക്ഷ്യമിടുന്നതെന്നാണ് വിവരം. നാളെ വൈകുന്നേരം വിളിച്ചുചേർത്തിരിക്കുന്ന പൊതുയോ​ഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എം കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയിലേക്കുള്ള അൻവറിന്റെ പ്രവേശനം രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്.

Related Articles

Latest Articles