Friday, December 19, 2025

പി വി അൻവറിന്റെ വെളിപ്പെടുത്തൽ ! എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; പകരം ചുമതല എച്ച് വെങ്കിടേഷിന്

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ എംആർ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ക്രമസമാധന ചുമതല എച്ച് വെങ്കിടേഷിനാണ് നൽകുന്നത്.

പോലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും എം ആർ അജിത് കുമാറിനെ മാറ്റിയത്. ഡിജിപി യോഗേഷ് കുമാർ ഗുപതയ്ക്കാകും അന്വേഷണ ചുമതല.

Related Articles

Latest Articles