സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധു കിരീടം നേടിയെടുത്തത്.
വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. 2022ല്‍ കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു കിരീടം കരസ്ഥമാക്കിയിരുന്നു.
ജപ്പാന്‍റെ സയിന കവകാമിക്കെതിരെ സെമിയിൽ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയാണ് സിന്ധു. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കുയര്‍ന്നു. ഈ ഗെയിമില്‍ എതിരാളിയ്ക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമി ടിക്കറ്റെടുത്തു.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…