Qatar World Cup football will start next Sunday
ഖത്തർ: കാൽപ്പന്തുകളിയുടെ മഹാമാമാങ്കത്തിന് ഖത്തറിൽ പന്തുരുളാൻ ഇനി ഏഴുദിവസങ്ങൾ കൂടിമാത്രം. ഏഷ്യാ വൻകരയിലേക്ക് ഒരിക്കൽക്കൂടി വിരുന്നിനെത്തുന്ന ലോകകപ്പിന് 20-ാം തീയതി ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാകുന്നത്. കൊവിഡ് കാലത്തിന് ശേഷം ആരാധക സാന്നിദ്ധ്യത്തോടെ അരങ്ങേറുന്ന ഏറ്റവും വലിയ കായികമേളയ്ക്കാണ് ഖത്തർ വേദിയാവുക. അറേബ്യൻ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.
ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും .ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. മൈതാനങ്ങളുടെ നിർമാണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുൾപ്പെടെ ചെലവായത് 220 ബില്യൺഡോളറാണ്.2018ൽ ആതിഥേയത്വം വഹിച്ച റഷ്യ ചലവാക്കിയതിന്റെ 10 ഇരട്ടിയധികം വരും ഇത്.ലോകകപ്പിനായി ഏഴ് സ്റ്റേഡിയങ്ങളാണ് ഖത്തർ പുതിയതായി നിർമിച്ചത്. ഒരെണ്ണം നവീകരിച്ചെടുത്തു.റെക്കാഡ് സമ്മാനത്തുകയാണ് ഇത്തവണ ഫിഫ നൽകുന്നത്. 440 മില്യൺ ഡോളറാണ്ആകെ സമ്മാനത്തുക. ലോകചാമ്പ്യൻമാർക്ക് 42 മില്യൺ ഡോളറാണ് സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ ഇന്നലത്തെ കണക്കനുസരിച്ച് 338 കോടി രൂപ കിട്ടും.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…