Thursday, October 1, 2026

ആവേശത്തിരയിളക്കത്തിന് ദിവസങ്ങൾ ബാക്കി;അരങ്ങൊരുക്കി ആരാധകർ, ആവേശത്തിൽ നാടും നഗരവും, ഖത്തർ ലോകകപ്പ് ഫുട്ബാളിന് അടുത്ത ഞായറാഴ്ച തുടക്കമാകും

ഖത്തർ: കാൽപ്പന്തുകളി​യുടെ മഹാമാമാങ്കത്തി​ന് ഖത്തറി​ൽ പന്തുരുളാൻ ഇനി​ ഏഴുദി​വസങ്ങൾ കൂടി​മാത്രം. ഏഷ്യാ വൻകരയി​ലേക്ക് ഒരി​ക്കൽക്കൂടി​ വി​രുന്നി​നെത്തുന്ന ലോകകപ്പി​ന് 20-ാം തീയതി ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാകുന്നത്. കൊവിഡ് കാലത്തിന് ശേഷം ആരാധക സാന്നിദ്ധ്യത്തോടെ അരങ്ങേറുന്ന ഏറ്റവും വലിയ കായികമേളയ്ക്കാണ് ഖത്തർ വേദിയാവുക. അറേബ്യൻ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.

ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും .ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. മൈതാനങ്ങളുടെ നിർമാണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുൾപ്പെടെ ചെലവായത് 220 ബില്യൺഡോളറാണ്.2018ൽ ആതിഥേയത്വം വഹിച്ച റഷ്യ ചലവാക്കിയതിന്റെ 10 ഇരട്ടിയധികം വരും ഇത്.ലോകകപ്പിനായി ഏഴ് സ്റ്റേഡിയങ്ങളാണ് ഖത്തർ പുതിയതായി നിർമിച്ചത്. ഒരെണ്ണം നവീകരിച്ചെടുത്തു.റെക്കാഡ് സമ്മാനത്തുകയാണ് ഇത്തവണ ഫിഫ നൽകുന്നത്. 440 മില്യൺ ഡോളറാണ്ആകെ സമ്മാനത്തുക. ലോകചാമ്പ്യൻമാർക്ക് 42 മില്യൺ ഡോളറാണ് സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ ഇന്നലത്തെ കണക്കനുസരിച്ച് 338 കോടി രൂപ കിട്ടും.

Related Articles

Latest Articles