Tuesday, December 16, 2025

ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാട്;
നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ ഇഡി ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യൽ.

പി.വി.അൻവർ മുഖ്യ പ്രതിയായ ക്രഷർ തട്ടിപ്പുക്കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് നേരത്തെ സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കോടതി തള്ളുകയും അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.

കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം നൽകി പ്രവാസിയായ എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് ഇഡി ചോദ്യം ചെയ്യുന്നത്.

Related Articles

Latest Articles