Saturday, December 20, 2025

പാകിസ്ഥാൻ സൈബർ പോരാളികൾ ഐ പി എൽ മത്സരത്തിനിടെ മൈതാനത്തെ ലൈറ്റുകൾ ഓഫ് ചെയ്‌തു; ഇന്ത്യൻ ഡാമുകളിലെ വെള്ളം തുറന്നുവിട്ടു; പാക് പാർലമെന്റിൽ തള്ളിമറിച്ച പ്രതിരോധമന്ത്രിയെ ട്രോളി ഇന്ത്യൻ നെറ്റിസൺസ്

ദില്ലി: പാകിസ്ഥാൻ പാർലമെന്റിൽ വസ്‌തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിരോധമന്ത്രിക്ക് സമൂഹമദ്ധ്യമങ്ങളിൽ ട്രോൾ മഴ. ഇന്ത്യയുമായുള്ള സൈബർ യുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ സൈബർ പോരാളികൾ ഇന്ത്യയിൽ ഐ പി എൽ മത്സരം നടക്കുമ്പോൾ ഫ്ളഡ് ലൈറ്റുകൾ ഓഫ് ചെയ്‌ത്‌ മത്സരം മുടക്കിയെന്നും ഇന്ത്യൻ ഡാമുകളുടെ കണ്ട്രോൾ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നുമുള്ള വിചിത്രമായ അവകാശവാദങ്ങളാണ് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് നടത്തിയത്. ഡാമുകളിലെ വെള്ളം ഇന്ത്യ അറിയാതെ തുറന്നുവിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫ്ളഡ് ലൈറ്റുകളോ ഡാമുകളുടെ കണ്ട്രോൾ സിസ്റ്റമോ ഹാക്ക് ചെയ്യാൻ സാധിക്കുന്നവയല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ മാത്രമാണ് ഹാക്ക് ചെയ്യാൻ സാധിക്കുക. കൂടാതെ ഇന്ത്യയിൽ നടന്ന ഐ പി എൽ മത്സരങ്ങൾ ഒന്നും തന്നെ ഫ്ളഡ് ലൈറ്റ് ഓഫ് ആയതുകാരണം മുടങ്ങിയിട്ടില്ല. ഇങ്ങനെ കല്ലുവച്ച നുണകൾ പാർലമെന്റിൽ പറഞ്ഞ പ്രതിരോധ മന്ത്രിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വൻ ട്രോളുകളാണ് വരുന്നത്.

പാകിസ്ഥാൻ കടുത്ത ഊർജ്ജ പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് മന്ത്രിയുടെ പ്രസ്‌താവന. ആദ്യം സ്വന്തം വൈദ്യുതി ബിൽ കുടിശ്ശിക തീർക്കൂ പിന്നീട് ഇവിടെ ലൈറ്റ് ഓഫ് ചെയ്യാമെന്ന കമെന്റുകളാണ് സമൂഹമദ്ധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടുത്തിടെ നടന്ന സംഘർഷത്തിൽ പാകിസ്ഥാന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പാകിസ്ഥാന്റെ നിരവധി വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തിരുന്നു. പാകിസ്ഥാന്റെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിരുന്നു.

Related Articles

Latest Articles