India

ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മദ്രസകള്‍ വരുന്നു

ഉത്തരാഖണ്ഡ്: ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മദ്രസകള്‍ രാജ്യത്താകമാനം ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ആദ്യത്തെ മദ്രസ ആരംഭിക്കുന്നു. ഇതിനാവശ്യമായ സ്ഥലം ആര്‍ എസ് എസ് കണ്ടെത്തിക്കഴിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന ആരംഭിക്കും.

ആര്‍ എസ് എസ്് വളരെക്കാലംമുന്‍പു തന്നെ ഇക്കാര്യത്തില്‍ പ്രാരംഭപ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആര്‍ എസ് എസിന്റെ പോഷകസംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് ആയിരിക്കും ഈ സംരംഭം ഉദ്്ഘാടനം ചെയ്യുക. ഇസ്‌ലാം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കും.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ വില്ലേജിലെ ദേവഭൂമി എന്ന സ്ഥലത്തായിരിക്കും ആദ്യ സ്ഥാപനം ആരംഭിക്കുക. തുടക്കത്തില്‍ 50 പെണ്‍കുട്ടികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക. ഇതു സംബന്ധിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംസ്ഥാന അദ്ധ്യക്ഷ സീമാ ജാവേദ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പാഠ്യപദ്ധതി രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഖുറാന്‍ പഠനവും കമ്പ്യൂട്ടര്‍ പഠനവും ഒന്നിച്ചുകൊണ്ടുപോകാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മുസ്‌ലിങ്ങളുടെ സാസ്‌കാരക നിലവാരം ഉയര്‍ത്താന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മദ്രസയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. മുസ്‌ലിങ്ങളുടെയും മതപണ്ഡിതന്മാരുടെയും സാംസ്‌കാരികമായ ഉന്നമനമാണ് ഇത്തരം മദ്രസകളിലൂടെ ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് അറിയിച്ചു.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

15 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

45 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

1 hour ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago