തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കർമ്മപദ്ധതിയിൽ സർക്കാരിന്‍റെ അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം. ആരോഗ്യ- മൃഗസംരക്ഷണ- തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച സംയുക്ത കർമ്മപദ്ധതിയും, തദ്ദേശ വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കലുമാണ് പ്രധാന അജണ്ട.
തെരുവുനായകൾക്ക് പ്രത്യേക ഷെൽട്ടർ, സമ്പൂർണ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയിൽ വരുന്ന തീരുമാനങ്ങൾ നിർണായകമാണ്. മൂന്ന് വകുപ്പുകൾ സംയുക്തമായി നേരത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തിൽ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ മാസം 23ന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയുടെ അവലോകനയോഗമാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതിനു ശേഷം 25നാണ് മൂന്ന് വകുപ്പുകള്‍ ചേര്‍ന്നുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്.ഏതായാലും ആരോഗ്യ , മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല.പകരം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഇന്ന് യോഗത്തിലെ തീരുമാനവും ഏറെ നിര്‍ണായകമാണ്. തെരുവുനായകളെ വന്ധ്യകംരിക്കാനുള്ള പദ്ധതിക്ക് ഏറെ വെല്ലുവിളിയുണ്ട്.അംഗീകാരമുള്ള ഏജന്‍സികളുടേയും ആളുകളുടേയും കുറവാണ് പ്രധാന പ്രശ്നം. കുടംബശ്രീയെ പദ്ധതി ഏല്‍പ്പിക്കാന്‍ അനുമതി ഇല്ലാത്തത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാണ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഭീഷണി ഉയര്‍ത്തുന്ന തെരുവ്നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിനുള്ള പ്രായോഗിക തടസ്സങ്ങളും വെല്ലുവിളിയാണ്.വാക്സിനേഷന്‍ നല്‍കുന്നതിനും അംഗീകാരമുള്ള ഏജന്‍സികളുടെ കുറവ് കാലതാമസം സൃഷ്ടിച്ചേക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിന്‍റെ തീരുമാനം ഏറെ നിര്‍ണായകമാകും
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…