ഭോപ്പാൽ: ഗണേശ വിഗ്രഹ നിമഞ്ജന ശോഭയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റായ്സൻ ജില്ലയിലെ ഉദയ്പുര നഗരത്തിലൂടെ നടന്ന ശോഭയാത്രയ്ക്കിടെയായിരുന്നു സംഭവം.
ഗണേശോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഗ്രഹം കഴിഞ്ഞ ദിവസമാണ് നിമഞ്ജനം ചെയ്യാൻ ശോഭയാത്രയായി കൊണ്ടുപോയത്. ഭക്തിഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ശോഭയാത്ര. എന്നാൽ ഈ പാട്ട് നിർത്തിവയ്ക്കാൻ പ്രദേശവാസിയായ സ്ത്രീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാട്ട് നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് ശോഭയാത്രയുടെ സംഘാടകർ മറുപടി നൽകി. ഇതോടെ സ്ത്രീ ഇവരുടെ ദേഹത്തേയ്ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഇതോടെ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കളുടെ കടകൾ മതതീവ്രവാദികൾ കത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…