Sunday, December 21, 2025

വളയിട്ട ഈ കൈകളിൽ റഫാലും മിഗും സുരക്ഷിതം ! ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി ചരിത്രമെഴുതി സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ

ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽനിന്ന് മിഗ്-29കെ, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് എന്നിവ പറത്താൻ ഉത്തർപ്രദേശ് സ്വദേശിനിയായ ആസ്തയ്ക്ക് കഴിയും. ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് നാവിക സേന ഇക്കാര്യം അറിയിച്ചത്.
ലെഫ്റ്റനന്റ് അതുൽ കുമാർ ധുലിൽനിന്ന് ആസ്ത വിങ്സ് ഓഫ് ​ഗോൾഡ് സ്വീകരിക്കുന്നതിന്റെ ചിത്രവും നാവികസേന പങ്കുവെച്ചിട്ടുണ്ട്.

ലിംഗസമത്വം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയും നാരീശക്തി പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം വളർത്തിയെടുക്കാനുമാണ് ശ്രമമെന്ന് നാവികസേന വ്യക്തമാക്കി. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ രണ്ട് വിമാനവാഹിനി കപ്പലുകളാണ് നിലവിൽ രാജ്യത്തിനുള്ളത് . മിഗ്-29 ഫൈറ്റർ ജെറ്റിന്റെ നാവിക പതിപ്പാണ് മിഗ്-29കെ.

Related Articles

Latest Articles