CRIME

റാഗിങിന്റെ പേരിൽ വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം; പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍, കര്‍ശന നപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കാസര്‍കോട്: റാഗിങിന്റെ പേരിൽ ഉപ്പള ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെഅച്ഛൻ. ഇക്കാര്യം ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കുട്ടിയുടെ പിതാവ് അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കും. റാംഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റാഗിങ്ങില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി.

ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതോടെ ഇന്നലെ വൈകുന്നേരത്തോടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. തടഞ്ഞ് വെക്കല്‍, മാനഹാനിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങ്ങ്. സ്‌കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നത്. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്ന് ഇരയായ വിദ്യാർത്ഥി പറഞ്ഞു. മുടി മുറിക്കുന്ന രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന.

Meera Hari

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

3 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 hours ago