Rajnath Singh Appreciates Indian Navy
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർപ്രദേശിലെ ജൗൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ ‘സമാജ്‌വാദി’. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
അതേസമയം ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വരുന്ന സമയത്തെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് പറഞ്ഞു. മാത്രമല്ല സമാജ്‌വാദിയുടെ ഭരണത്തിൽ ക്രിമിനലുകൾക്കാണ് പരമാധികാരം. എന്നാൽ കുറ്റവാളികൾക്കെതിരെ പ്രവർത്തിക്കാന്‍ ബി.ജെ.പിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ മനസ്സറിയുന്ന ബി.ജെ.പി ഒരേസമയം ‘സമാജ്‌വാദി’യും ‘രാഷ്ട്രവാദി’യുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…