Friday, October 2, 2026

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദി: ജനങ്ങളുടെ മനസ്സറിയുന്ന ബി.ജെ.പി രാഷ്ട്രീയവാദിയെന്ന് രാജ്‌നാഥ് സിങ്

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർപ്രദേശിലെ ജൗൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങളുടെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ ‘സമാജ്‌വാദി’. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.

അതേസമയം ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വരുന്ന സമയത്തെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് പറഞ്ഞു. മാത്രമല്ല സമാജ്‌വാദിയുടെ ഭരണത്തിൽ ക്രിമിനലുകൾക്കാണ് പരമാധികാരം. എന്നാൽ കുറ്റവാളികൾക്കെതിരെ പ്രവർത്തിക്കാന്‍ ബി.ജെ.പിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ മനസ്സറിയുന്ന ബി.ജെ.പി ഒരേസമയം ‘സമാജ്‌വാദി’യും ‘രാഷ്ട്രവാദി’യുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles