ദില്ലി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അമേഠിയിലെ ജനങ്ങളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെയെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അമേഠിയില്‍ ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചോദിക്കുമെന്ന ഭയമാണ് ഓടിപ്പോകാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേഠിയിലും വയനാട്ടിലും ബിജെപി ജയിക്കുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രഥമ പരിഗണന എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തില്‍കൂടി മല്‍സരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. പ്രഖ്യാപനം വരുന്നതിന് മുമ്പെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ചോദ്യം ചെയ്യലും പരിഹാസവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
എന്തിനാണ് രാഹുല്‍ ഗാന്ധി യുപിയിലെ അമേഠിക്ക് പുറമെ വയനാടിലും മല്‍സരിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. അമേഠിയില്‍ പരാജയപ്പെടുമെന്ന തോന്നലാണ് സുരക്ഷിത മണ്ഡലമായ വയനാട് തിരഞ്ഞെടുക്കാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…