Featured

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അമിത് ഷാക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ജാർഖണ്ഡ് ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്.

2018 മാര്‍ച്ച് 18 ന് നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് നവീന്‍ ഝാ രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അധികാരത്തിന്റെ ലഹരിയില്‍ ബിജെപി നേതൃത്വം കള്ളം പറയുകയാണെന്നും കൊലക്കേസ് പ്രതിയെ ബിജെപി ദേശീയ പ്രസിഡന്റായി പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നും എന്നാല്‍ ജനത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. രാഹുലിന്റെ ഈ പരാമര്‍ശം പ്രഥമാദൃഷ്ട്യ അപകീര്‍ത്തികരമാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

admin

Recent Posts

തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലെ സൈബർ തട്ടിപ്പുസംഘങ്ങൾക്ക് പിന്നിൽ ചൈന !

ചൈനീസ് അധോലോകത്തിന്റെ ഗൂഢനീക്കം പുറത്ത് ; പദ്ധതികൾ ഇതൊക്കെ

19 mins ago

മൂന്നു ദിവസത്തിനിടെ പാക് സൈന്യത്തിന്റെ നഷ്ടം ഏഴു ജീവനുകൾ !

അതിർത്തിയിലെ സംഘർഷം പാകിസ്ഥാന് തലവേദനയാകുന്നു ! പിടിച്ചു നിൽക്കാനാകാതെ പാക് പട

1 hour ago

കോഴിക്കോട് മഞ്ഞപിത്തം വ്യാപിക്കുന്നതായി ആശങ്ക ! രോഗബാധിതയായി ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു

കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി ആശങ്ക. മഞ്ഞപ്പിത്തം ബാധിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരി മരിച്ചു. മഞ്ഞപ്പിത്തം…

1 hour ago

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനം ചോദിക്കുന്നു ! എന്താണ് പരിഹാരം ?

വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഇവിടെ ഭരണം നടക്കണം !അധികാരക്കസേരകളിൽ മരവാഴകളോ ? BINOCULAR

2 hours ago

ഇവിടെ ഡിജിപിയുണ്ടോയെന്ന് സംശയം ! ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതർ ആര്‍ത്തുല്ലസിച്ച് നടക്കുന്നു ; മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല ; തുറന്നടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ്…

2 hours ago

ദില്ലി കലാപം ! ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കര്‍ക്കര്‍ദൂമ കോടതി

ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ…

2 hours ago