India

‘ആ പരാജയം തളർത്തുകയല്ല, തന്‍റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്’; തോറ്റ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഓഫീസർ; നിങ്ങൾ വിദ്യാർത്ഥികൾക്ക് മാതൃകയെന്ന് സോഷ്യൽ മീഡിയ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. ഉറക്കം ഒഴിഞ്ഞും ഭക്ഷണം കഴിക്കാതെയും അതിനുവേണ്ടി കഷ്ടപ്പെടുന്നവർ ധാരാളമാണ്. ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും മാനസികമായി തളർന്ന് പോകാറുമുണ്ട്. ചിലർ പിന്നെയും പരിശ്രമിക്കാൻ തയ്യാറായിരിക്കും.എന്നാൽ ഭൂരിഭാഗം പേരും അവരുടെ സ്വപ്നത്തിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ താൻ പരാജയപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ.

2007ലെ യുപിഎസ്‍സി പരീക്ഷയില്‍ ജനറൽ സ്റ്റഡീസ് പേപ്പറുകളിൽ മാർക്ക് കുറഞ്ഞതു കാരണം തന്നെ ഇന്‍റര്‍വ്യൂവിന് വിളിച്ചില്ലെന്ന് സൊണാൽ പറയുന്നു. ആ മാർക്ക് ലിസ്റ്റാണ് സൊണാൽ പങ്കുവെച്ചത്. ആ പരാജയം തളർത്തുകയല്ല, തന്‍റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയാണ് ചെയ്തതെന്ന് സൊണാൽ പറഞ്ഞു.

”ആദ്യത്തെ പരിശ്രമത്തിന് ശേഷം പിന്നീട് ഞാൻ ജനറൽ സ്റ്റഡീസ് പേപ്പറിൽ കൂടുതൽ ശ്രദ്ധിച്ചു. കുറിപ്പുകള്‍ തയ്യാറാക്കിയും ആവർത്തിച്ചാവർത്തിച്ചും പഠിച്ചു. ദില്ലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി പഠിച്ച് കമ്പനി സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്യുന്നതിനൊപ്പം ഹൃദയവും ആത്മാവും സിലബസില്‍ അർപ്പിച്ചു”- സൊണാൽ പറഞ്ഞു. 2008ലെ ശ്രമത്തിൽ പരീക്ഷ വിജയിക്കുക മാത്രമല്ല, ഓപ്ഷണൽ വിഷയങ്ങളായ കൊമേഴ്‌സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ജനറൽ സ്റ്റഡീസിൽ ഉയർന്ന മാർക്ക് നേടുകയും ചെയ്തു.

അർപ്പണബോധവും അശ്രാന്ത പരിശ്രമവും കൊണ്ട് ഏത് തടസ്സവും മറികടക്കാനാവുമെന്ന് സൊണാൽ പറയുന്നു. തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കണം. ഓരോ പരാജയവും കൂടുതൽ പഠിക്കാനും മെച്ചപ്പെടുത്താനും ആത്യന്തിക വിജയത്തിനുമുള്ള അവസരമായി കാണണമെന്നും സിവില്‍ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് സൊണാൽ പറഞ്ഞു.

“നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക, നിങ്ങളുടെ ലക്ഷ്യങ്ങൾ ആവേശത്തോടെ പിന്തുടരുക. നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. സ്ഥിരോത്സാഹത്തിലൂടെയാണ് വിജയത്തിലെത്തുക”- എന്ന് ഐഎഎസ് ഓഫീസർ കുറിച്ചു.

ഐഎഎസ് ഓഫീസറുടെ പോസ്റ്റിനോട് പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്. ഇക്കാലത്ത് കുട്ടികള്‍ക്ക് റോൾ മോഡലുകളില്ലെന്നും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് ഓഫീസറുടേതെന്നും പോസ്റ്റിന് താഴെ കമന്‍റുകള്‍ കാണാം.

anaswara baburaj

Recent Posts

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

13 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

37 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago