Monday, May 6, 2024
spot_img

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അമിത് ഷാക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ജാർഖണ്ഡ് ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്.

2018 മാര്‍ച്ച് 18 ന് നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് നവീന്‍ ഝാ രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അധികാരത്തിന്റെ ലഹരിയില്‍ ബിജെപി നേതൃത്വം കള്ളം പറയുകയാണെന്നും കൊലക്കേസ് പ്രതിയെ ബിജെപി ദേശീയ പ്രസിഡന്റായി പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നും എന്നാല്‍ ജനത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. രാഹുലിന്റെ ഈ പരാമര്‍ശം പ്രഥമാദൃഷ്ട്യ അപകീര്‍ത്തികരമാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Related Articles

Latest Articles