rahul-gandhi
മലപ്പുറം: വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി വയനാടന്‍ രുചികള്‍ ആസ്വദിക്കാനും മറന്നില്ല. വഴിയില്‍ കണ്ട ചെറിയ കടയില്‍ കയറി വയറു നിറിയെ ഭക്ഷണം കഴിച്ചു. ഇതിന്റെ വിഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയില്‍ നിന്നായിരുന്നു രാഹുല്‍ ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സര്‍ബത്തും കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും രാഹുല്‍ ട്വീറ്റ് ചെയ്തു.
‘കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്‌എസ് കൂള്‍ ഹൗസില്‍നിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടന്‍ കുടംകുലുക്കി സര്‍ബത്തും നന്നായി ആസ്വദിച്ചു. നിങ്ങള്‍ ഞങ്ങളുടെ വയനാട്ടില്‍ ഉണ്ടെങ്കില്‍ ഇതു മിസ് ചെയ്യരുത്’- രാഹുല്‍ ട്വീറ്റ് ചെയ്തു. വയനാടന്‍ കുടം കുലുക്കി സര്‍ബത്തിന്റെയും പക്കാവടയുടെയും ചമ്മന്തിയുടെയും വിവരങ്ങള്‍ രാഹുല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ ചായക്കും പക്കവടയ്ക്കും ട്രോളുകളുമായി സോഷ്യൽമീഡിയയും എത്തിയിട്ടുണ്ട്. വീണ്ടും വീണ്ടും എല്ലാ തവണെയും പോലെ ചായ, കടി വിശേഷങ്ങൾ മാത്രം… രാഹുലിന് ഒരു ഫുഡ് വ്‌ളോഗ് തുടങ്ങി കൂടെ എന്നാണ് കൂടുതൽ ട്രോളുകളും.
രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്‌എഫ്‌ഐ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം വയനാട് സന്ദര്‍ശിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം വയനാട്ടില്‍ എത്തിയത്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…