വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുര്‍ൻ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഹുലിന്റെ സഹോദരി പ്രിയങ്കാഗാന്ധിയാകും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നൽകിയിരുന്നു. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ പകരം പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്ഥാനാർത്ഥിയായി തൃശൂരിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കെ മുരളീധരന്റെ പേരും കേട്ടിരുന്നു

