ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് രാവിലെ കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയില്‍ രാഹുലും അമേഠിയിൽ കിഷോരിലാല്‍ ശര്‍മ്മയുമാണ് സ്ഥാനാർത്ഥികൾ.നേരത്തെ ഇരു മണ്ഡലങ്ങളിലും പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലും മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക വ്യക്തമാക്കി. റായ്ബറേലിയിലെ സിറ്റിംഗ് എംപിയായ സോണിയാഗാന്ധി ഇത്തവണ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തിയതോടെയാണ് ഇവിടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരായത്.

