ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിശീലന പരിപാടിയില്‍ വൈകി എത്തിയതിന് രാഹുല്‍ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 പുഷ് അപ്പാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന് പ്രവർത്തകരുടെ മുന്നിൽ എടുക്കേണ്ടി വന്നത്. ഇതോടെ നേതാവിന്റെ ജാള്യത മറയ്‌ക്കാൻ വൈകിയെത്തിയ ജില്ലാ അദ്ധ്യക്ഷന്മാരും പുഷ്അപ്പ് ശിക്ഷയുടെ ഭാഗമായി.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയില്‍ വൈകി വരുന്നവര്‍ക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിന്‍ റാവു രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുല്‍, സച്ചിന്‍ റാവുവിന്റെ നിര്‍ദേശ പ്രകാരം മറ്റ് വഴികളില്ലാതെ 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.

