Saturday, December 20, 2025

രാഹുൽ കൂടുതൽ പ്രതിരോധത്തിലാകുന്നു; കടന്നാക്രമിച്ച് ബിജെപി നേതാക്കൾ തനിനിറം കാണിച്ച് ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്‌

രാഹുൽ കൂടുതൽ പ്രതിരോധത്തിലാകുന്നു
കടന്നാക്രമിച്ച് ബിജെപി നേതാക്കൾ
തനിനിറം കാണിച്ച് ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ
മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്‌

ലക്‌നൗ : ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിച്ചുകൊണ്ട് സംസാരിക്കുന്നത് ഇതാദ്യമല്ല . അരുണാചൽ പ്രദേശിലെ തവാംഗ് അത്തിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമർശം.

അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തിന് ചൈനക്കാരിൽ നിന്ന് മർദ്ദനമേൽക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. സൈന്യം അടിവാങ്ങുമ്പോൾ കേന്ദ്ര സർക്കാർ ഉറങ്ങുകയാണെന്നായിരുന്നു പരാമർശം
ഇത് വൻ വിവാദമാകുകയും വ്യാപക വിമർശനങ്ങൾക്ക് വഴിവെക്കുകയുമായിരുന്നു . ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

ദോക്ലാമിൽ നുഴഞ്ഞുകയറ്റം ഉണ്ടായപ്പോഴും രാഹുൽ ഗാന്ധി തന്റെ തനിനിറം കാണിച്ചു. രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് അന്ന് ചെയ്തത് എന്ന് യോഗി വിമർശിച്ചു.

Related Articles

Latest Articles