Featured

മോദിയെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ ; MP സ്ഥാനം തെറിക്കുമോ ?

കോൺഗ്രസ്സ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ വീണ്ടും കുരുക്കിലാക്കി അപകീർത്തികരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാണ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ, രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. പോക്കറ്റടിക്കാരൻ, അപശകുനം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. നമ്മുടെ കളിക്കാർ നന്നായി കളിച്ച് ലോകകപ്പ് വിജയത്തിന്റെ തൊട്ടരികെ വരെ എത്തിയതായിരുന്നു. എന്നാൽ അവസാനം അപശകുനം വന്ന് എല്ലാം തുലച്ചുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കൂടാതെ, ഇന്നലെ ഭരത്പൂരിൽ നടന്ന റാലിയിൽ പോക്കറ്റടിക്കാരൻ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് അധിക്ഷേപിച്ചത്.

ഒരു പ്രധാനമന്ത്രിയെ അപശകുനം, പോക്കറ്റടിക്കാരൻ തുടങ്ങിയ അങ്ങേയറ്റം തരംതാണ വാക്കുകൾ കൊണ്ട്, ഒരു ദേശീയ പാർട്ടിയുടെ നേതാവ് അധിക്ഷേപിക്കുക എന്ന് പറഞ്ഞാൽ അത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് അപമാനമാണ്. പ്രധാനമന്ത്രിയെ എന്നല്ല, യാതൊരു വ്യക്തിയെയും ഇത്തരം പദപ്രയോഗങ്ങൾ കൊണ്ട് അപമാനിക്കാൻ ഒരു രാഷ്ട്രീയ നേതാക്കൾക്കും അവസരം നൽകരുതെന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇത്തരത്തിലുള്ള പരാമർശങ്ങൾ വ്യക്തിപരമായ ആക്രമണം എന്നതിലുപരി നഗ്നമായ വ്യക്തിഹത്യയാണ്. ഇത്തരം പരാമർശങ്ങൾ ഒരു വ്യക്തിയുടെ പൊതുജീവിതത്തെ അവഹേളിക്കുന്നതാണെന്നും പൊതുജനങ്ങളെ തെറ്റായ മാർഗത്തിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി വ്യക്തമാക്കുന്നു.

അതേസമയം, ഇതിന് മുൻപ് മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2019 ൽ കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയിലാണ് എല്ലാ കള്ളന്‍മാരുടേയും പേരില്‍ മോദി എന്നുണ്ടെന്ന് നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിയെയും ലളിത് മോദിയെയും കൂടി പരാമര്‍ശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എന്നാൽ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദി രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയിരുന്നു. തുടർന്ന് രാഹുൽഗാന്ധിക്ക് ഇതിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടതായും വന്നു. എന്തായാലും, രാഹുൽ ഗാന്ധിയുടെ പുതിയ പരാമർശം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസ്സിന് തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണണം.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

5 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

21 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

22 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

23 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago