Saturday, December 13, 2025

‘രാഹു’കാലം തുടങ്ങി ! രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനവും നഷ്ടമാകും ! സമ്മർദം ചെലുത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം; വഴങ്ങിയില്ലെങ്കിൽ ചീഫ് വിപ്പ് വഴി സ്പീക്കര്‍ക്ക് കത്ത് നൽകും

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ സമ്മർദം ചെലുത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. രാഹുലുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചാല്‍ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നത് എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ എന്നിവർക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.

സ്വയം ഒഴിഞ്ഞില്ലെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പിന് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാകും. സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബർ നാലിന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവര്‍ഷമാകുന്ന വേളയിലാണ് രാഹുലിന് പദവി നഷ്ടപ്പെടാന്‍ പോകുന്നത്.

Related Articles

Latest Articles