Kerala

‘നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി,രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ കാണിക്കണം’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിനെ തുടർന്ന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ നേതാക്കളെ കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോൺഗ്രസിനെയും ഇന്ത്യൻ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. അത് ന്യായീകരിക്കുന്ന കോൺഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗാന്ധിയെ വധിച്ചത് ആർഎസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് രാഹുൽ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പോലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

anaswara baburaj

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

9 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

9 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

10 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

10 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

11 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

11 hours ago