Guwahati: Trains are seen parked at Guwahati Railway station yard after lockdown in the wake of coronavirus pandemic, in Guwahati, Tuesday, March 24, 2020. Indian Railways has suspended all passenger services until March 31 and only goods trains will run during the period. The suspension includes all suburban train services. (PTI Photo)(PTI24-03-2020_000119B)
അരലക്ഷം യുവജനങ്ങള്‍ക്കായി നൈപുണ്യ വികസന പരിശീലന പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍ കൗശല്‍ വികാസ് യോജനയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പതിനെട്ട് മുതല്‍ മുപ്പത്തിയഞ്ച് വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെഷീനിസ്റ്റ്, ഫിറ്റര്‍ എന്നിങ്ങനെ നാല് ട്രേഡുകളിലാണ് പരിശീലനം നല്‍കുക. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി രാജ്യമെമ്പാടുമുള്ള 75 റെയില്‍വേ പരിശീലന സ്ഥാപനങ്ങളിലായാണ് നടത്തുന്നത്. നോഡല്‍ പ്രൊഡക്ഷന്‍ യൂണിറ്റായ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് ആണ് പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വികസിപ്പിച്ചത്. തുടക്കത്തില്‍ 1,000 പേര്‍ക്കാണ് പദ്ധതിയിലൂടെ പരിശീലനം നല്‍കുക. തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ 50,000 അപേക്ഷകരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെട്രിക്കുലേഷനില്‍ ലഭിച്ച മാര്‍ക്കുകള്‍ പോലുള്ളവ പരിഗണിച്ച് സുതാര്യമായ സംവിധാനത്തിലൂടെയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. എന്നിരുന്നാലും, പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുകയില്ലെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പരിശീലകര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് മൂല്യനിര്‍ണയത്തിന് വിധേയമാകേണ്ടതുണ്ട്, പ്രോഗ്രാം സമാപിക്കുമ്പോള്‍ റെയില്‍വേ/ നാഷണല്‍ റെയില്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…