Saturday, January 3, 2026

വീണ്ടും വ്യാജമദ്യ ദുരന്തം: വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ നാ​ല് പേ​ര്‍ മ​രി​ച്ചു; ആ​റ് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍​വാ​ര​യി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ നാ​ല് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​മാ​സം രാജസ്ഥാനിൽ നടക്കുന്ന ര​ണ്ടാ​മ​ത്തെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​മാ​ണി​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ഭ​ര​ത്പൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ട് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​വ​ര്‍​ക്ക് 50,000 രൂ​പ വീ​ത​വും മു​ഖ്യ​മ​ന്ത്രി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മ​ണ്ഡ​ൽ​ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ഗ​ജേ​ന്ദ്ര സിം​ഗ് അറിയിച്ചു.

Related Articles

Latest Articles