ദില്ലി : രാജസ്ഥാൻ ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ മദൻലാൽ സെയ്നി (75) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ രാജ്യസഭാ നടപടികൾ ഇന്നത്തേക്കു നിർത്തിവച്ചു.
സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന സെയ്നി കഴിഞ്ഞ വർഷമാണ് രാജസ്ഥാൻ ബിജെപി അധ്യക്ഷനായി നിയമിതനായത്. ഭാരതീയ കിസാൻ മോർച്ചയിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലെത്തിയത്.

