ജെയ്പൂര്‍: രാജസ്ഥാനിലെ 21 ജില്ലകളില്‍ നടന്ന പഞ്ചായത്ത് സമിതി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. നാലു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 4050 ഇടങ്ങളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 1835 സീറ്റുകള്‍ ബി.ജെ.പി നേടിക്കഴിഞ്ഞിരിക്കുകയാണ്. 1718 സീറ്റുകളാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ഇതുവരെ നേടാനായത്. ആകെ 222 പഞ്ചായത്ത് സമിതികളിലായി 4371 സ്ഥാനങ്ങള്‍ക്കായാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആകെ 636 സ്ഥാനങ്ങളിലെ 580 സ്ഥലത്തെ ഫലങ്ങള്‍ പുറത്തുവന്നതിലും ബി.ജി.പിയ്ക്കാണ് മുന്നേറ്റം. 312 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ 239 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത്.

