Kerala

ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്ന് തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ഏതു തുറന്ന സംവാദത്തിനും തയ്യാറെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ സെന്ററിൽ യുവജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും പ്രചരിപ്പിച്ചും ചില സമുദായ സംഘടനകളെ ഇരുട്ടിൽ നിർത്തി ഭിന്നിപ്പുണ്ടാക്കുകയും, വ്യക്തി എന്ന നിലയിൽ തന്നെ അപമാനിക്കാനും ശ്രമിക്കുന്നവർ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തണം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

“വെറുതെ ആരോപണങ്ങൾ ഉന്നയിച്ചു മാത്രം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ‘ ആരോപണമുന്നയിക്കുന്നവർ കാണിക്കണം.
ഇൻഡി മുന്നണിയായി മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്-ഇടതുപക്ഷം ഇവിടെ എതിർ ചേരിയിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകകയാണ്. ഇരുവരും ഒന്നായി നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി യാതൊരു വികസനവും നടക്കാത്ത തിരുവനന്തപുരത്തെ വികസിപ്പിക്കുന്നതിനല്ല ഇവരുടെ ശ്രമം. മറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി തങ്ങളുടെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു എൻഡിഎ എം പിയെയാണ് തലസ്ഥാനത്തിന് വേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ തിരുവനന്തപുരത്തിന് നേരിട്ട് ലഭിക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ഒരു എം പി ഉണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ വികസന മുരടിപ്പ് ഈ മണ്ഡലത്തിന് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോൾ നമുക്ക് നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് ഇരട്ടി പ്രയോജനമാണ് ലഭിക്കുക. ഒരു ട്രാൻസ്‌ഷിപ്‌മെൻറ് പോർട്ട് ഉണ്ടാകുമ്പോൾ നമ്മുടെ യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന സ്വകാര്യ നിക്ഷേപങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലെങ്കിൽ പോർട്ടിന്റെ പ്രയോജനം ലഭിക്കുക മറ്റുള്ളവർക്കാകും.

തിരുവനന്തപുരത്തെ യുവജനങ്ങൾ, മറ്റു ജന വിഭാഗങ്ങൾ മൽസ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികളാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഉയർത്തി കൊണ്ട് വരുന്നതും ഇത്തരം വിഷയങ്ങളാണ്. മറ്റുള്ളവരെ അപമാനിക്കാനോ പ്രതിക്കൂട്ടിലാക്കി മൂന്നാം കിട രാഷ്ട്രീയം കളിക്കാനോ എനിക്ക് താല്പര്യമില്ല.

എന്റെ വരുമാനത്തെക്കുറിച്ചു വേവലാതിപെടുന്നവർ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. കഴിഞ്ഞ 18 വർഷമായി പൊതുപ്രവർത്തനം നടത്തുകയാണ്. എനിക്ക് എം പിയെന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഞാൻ നൽകിയിട്ടുമുണ്ട്. ജനങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യത്തിൽ എനിക്ക് വിശദീകരണം നൽകേണ്ടതില്ല.

തിരുവനന്തപുരത്തിന് വേണ്ടത് ദീർഘ വീക്ഷണത്തോടെയുള്ള വികസന സമീപനമാണ്. പൊള്ളത്തരങ്ങളും കപട വാഗ്ദാനങ്ങളുമല്ല. വർഷങ്ങൾക്ക് മുൻപേ കാലഹരണപ്പെട്ട മാർക്സിയൻ വികസന സമീപനം അല്ല നമുക്ക് വേണ്ടത്. കാലാനുസൃതമായ ആധുനിക നഗരമാക്കി തിരുവന്തപുരത്തെ മാറ്റാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നേതൃത്വമാണ് നമുക്ക് വേണ്ടത്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

7 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

17 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

50 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago