Kerala

ജനങ്ങൾ ആഗ്രഹിക്കുന്ന ജനങ്ങളുടെ തിരുവനന്തപുരം !പൊതുജനങ്ങളുടെ നിർദ്ദേശങ്ങളെല്ലാം പരിഗണിച്ച പ്രകടന പത്രിക പ്രകാശനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി അടുത്ത വർഷത്തേക്ക് നടപ്പാക്കുമെന്നുറപ്പുള്ള വികസര രേഖയുമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വലിയതുറയിൽ നടന്ന പൊതുസമ്മേളനത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവലാണ് വികസന രേഖ പ്രകാശനം ചെയ്തതാണ്. പൊതുജനങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡ‌ലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ ഉൾപ്പെടുത്തി വികസന രേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച ബോട്ടിൽ ഫ്രാൻസിസ്, യോഹന്നാൻ, സ്റ്റീഫൻ എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് വികസന രേഖ വലിയതുറയിൽ എത്തിച്ചത് വേറിട്ട അനുഭവമായി. തിരുവനന്തപുരം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉൾപ്പെടുത്തി, ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനരേഖയാണ് രാജീവ് ചന്ദ്രേശഖർ അവതരിപ്പിച്ചത്.

സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷൻ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ‌്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങി സർവതല സ്പർശിയായ വികസന രേഖയാണിത്.

ഇത് വെറും വാഗ്ദാനങ്ങളല്ല, അടുത്ത അഞ്ച് വർഷം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളാണിത്. ജൂൺ അഞ്ചിന് റിസൾട്ട് വന്ന് പുതിയ മോദി സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിയാകുന്ന ഞാൻ ഇതുവച്ചായിരിക്കും ജോലി ആരംഭിക്കുക, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“കേന്ദ്രസർക്കാർ, സംസ്‌ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ, സ്വകാര്യമേഖല, എൻജിഒകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ഈ സമഗ്ര വികസന രേഖ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അടുത്ത അഞ്ചു വർഷത്തേക്ക് വോട്ടർമാർ എനിക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷ,”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്ന‌ങ്ങൾക്ക് ദീർഘകാല അടിസ്‌ഥാനത്തിലുള്ള പരിഹാരമാർഗങ്ങളാണ് വേണ്ടത്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗരേഖയാണീ വികസന രേഖ, രാജീവ് പറഞ്ഞു.

പ്രധാന പദ്ധതികൾ
. മറൈൻ സെസ്
. വിഎസ്എസ് സിയിൽ ന്യൂ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ
. ആക്കുളം സി-ഡാക്കിൽ ഫ്യൂച്ചർ ലാബുകൾ
. വലിയതുറ ഹാർബർ
. പൂവാർ കപ്പൽ ശാല
. വിഴിഞ്ഞം ക്രൂസ് ടെർമിനൽ
. മാരിടൈം ആന്റ് ഫിഷറീസ് സ്കില്ലിങ് സെന്റർ
. ബാലരാമപുരം കൈത്തറി വ്യവസായ കേന്ദ്രത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ആന്റ് ഡിസൈനിങ് കേന്ദ്രം
. നെയ്യാറ്റിൻകരയിൽ എയിംസ്
. കാരോട് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ യൂനിറ്റ്

B4 Admin

Recent Posts

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

1 hour ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

4 days ago