വയനാട്: പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി കുടുംബം. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്.കെ കെ എബ്രഹാം, സജീവൻ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുള്ളതായാണ് വിവരം.പോലീസ് ആത്മഹത്യാ കുറിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്.എന്നാൽ ആത്മഹത്യാ കുറിപ്പ് രാജേന്ദ്രന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം രാജേന്ദ്രൻനായരുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ തന്നെ സ്വമേധയാ കേസെടുത്തിരുന്നു.ഷയത്തിൽ വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദ്ദേശം നൽകി.

