കോഴിക്കോട് : മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സംസ്കാര പുരസ്കാരം മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തത്വമയി ന്യൂസ് ചീഫ് എഡിറ്ററുമായ രാജേഷ് ജി പിള്ള ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യൻ മാദ്ധ്യമ പ്രവർത്തന രംഗത്ത് നേരിന്റെ പ്രതീകമായി തുടരുന്നതും മുഖ്യധാരാ മാദ്ധ്യമങ്ങൾ മറച്ചു വച്ച പല വാർത്തകളും യാതൊരു ചാലിപ്പും കൂടാതെ പുറത്തുകൊണ്ടു വരുകയും ചെയ്തതാണ് അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 12-ാം വേദസപ്താഹത്തോടനുബന്ധിച്ച് നടന്ന മാദ്ധ്യമ സെമിനാറിൽ വെച്ച്, ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷാണ് പുരസ്‌കാരം സമ്മാനിച്ചത്.

കോഴിക്കോട് കക്കോടിയിലുള്ള വേദ മഹാമന്ദിരത്തില്‍ നടന്ന മാദ്ധ്യമ സെമിനാർ ഹരി എസ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. ആചാര്യശ്രീ രാജേഷ്, കാവാലം ശശികുമാര്‍, ജ എന്നിവര്‍ മാദ്ധ്യമ സെമിനാറിൽ പങ്കെടുത്തു.

മധു ഇളയത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഒ ബാബുരാജ് വൈദിക് സ്വാഗതവും, ഇ. അജിത്ത് കുമാര്‍ വൈദിക് നന്ദിയും പറഞ്ഞു. “മാദ്ധ്യമ സ്വാതന്ത്ര്യം നിര്‍വചിക്കപ്പെടുമ്പോള്‍” എന്ന വിഷയത്തിലാണ് മാധ്യമ സെമിനാര്‍ നടന്നത്. വേദസപ്താഹവേദിയില്‍ സര്‍വൈശ്വര്യഹോമം, അതിഥി ഹോമം, പ്രവർഗ്യം, മുറജപം എന്നിവ നടന്നു.

വേദ സപ്താഹവേദിയില്‍ നാളെ മൃഗാരീ ഇഷ്ടി, മുറജപം, സര്‍വൈശ്വര്യഹോമം, അന്നപ്രസാദം, വിഷ്ണുസഹസ്രനാമജപം എന്നിവ നടക്കും. വൈകുന്നേരം നടക്കുന്ന സംന്ന്യാസി സഭ സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം ചെയ്യും. ആചാര്യശ്രീ രാജേഷ് , എം. സുന്ദരന്‍ വൈദിക്, കെ.ജി.വേണുഗോപാല്‍, കെ.ജി. ജനാര്‍ദ്ദനന്‍ വൈദിക് എന്നിവര്‍ പങ്കെടുക്കും.

