rajinikanth-to-star-in-director-nelson-next-film
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീഡിയോ ഷെയര്‍ ചെയ്‍താണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റൈൽ മന്നൻ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ചിത്രം ചെയ്യുന്നതിന്റെ ആവേശം നെല്‍സണ്‍ പങ്കുവെച്ചിട്ടുണ്ട്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. ആദ്യമായിട്ടാണ് നെല്‍സണ്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണം സണ്‍പിക്ചേഴ്സാണ്. എന്നാൽ എന്ത് പ്രമേയമാണ് ചിത്രത്തിന്റെത് എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ചിത്രത്തിൽ മറ്റ് അഭിനാതാക്കള്‍ ആരൊക്കെയായിരിക്കും എന്നും പ്രഖ്യാപനമുണ്ടായിട്ടില്ല. രജനികാന്തിനെയും നെല്‍സണിനെയും അനിരുദ്ധിനെയും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നെല്‍സണിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് ‘ബീസ്റ്റാ’ണ്. വിജയ് ആണ് ചിത്രത്തില്‍ നായകൻ. ആക്ഷൻ ത്രില്ലറായിരിക്കും ‘ബീസ്റ്റ്’ എന്ന ചിത്രം. രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അണ്ണാത്തെ’ ആയിരുന്നു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…