forest-department-files-case-against-babu
പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്ന് ഇന്ത്യൻ ആർമി രക്ഷപ്പെടുത്തി ചികില്‍സയില്‍ കഴിയുന്ന 23 കാരനായ ആർ. ബാബു ( മുഹമ്മദ് ഇമ്രാൻ ബാബർ ഖാൻ) നാളെ (വെള്ളിയാഴ്ച) ആശുപത്രി വിടും.
മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബാബുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
’43 മണിക്കൂർ പകൽ കൊടും ചൂടിലും രാത്രി തണുപ്പിലും തുള്ളി വെള്ളം പോലും കിട്ടാതെ പാറയിടുക്കിൽ കുടുങ്ങിയ ബാബു ജില്ലാ ആശുപത്രിയിൽ ഇപ്പോൾ സുഖമായിരിക്കുന്നു. നന്നായി ഉറങ്ങി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്’- മന്ത്രി പറഞ്ഞു
അതേസമയം വ്യാഴാഴ്ച പകൽ മലമുകളിൽനിന്നു സൈന്യത്തിന്റെ കൈപിടിച്ചു ഹെലികോപ്റ്ററിൽ കഞ്ചിക്കോട് ബെമ്‌ൽ മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങുമ്പോഴേക്കും തീർത്തും അവശനായിരുന്നെങ്കിലും ആത്മബലത്തിനു കുറവുണ്ടായിരുന്നില്ല.
പാലക്കാട് ഡിഎംഒ ഡോ. കെ.പി.റീത്ത, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ കെ.സച്ചിൻ, ബാസിൽ ഹുസൈൻ എന്നിവരാണു പ്രാഥമിക ശുശ്രൂഷ നൽകിയത്. ഐവി ഫ്ലൂയിഡും ക്ഷീണം മാറാനുള്ള കുത്തിവയ്പുകളും വാഹനത്തിൽവച്ചു നൽകി.
പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. നിർജലീകരണം തടയാനുള്ള ശുശ്രൂഷകളും ആരംഭിച്ചിരുന്നു. എന്നാൽ അസ്ഥികൾക്കു പൊട്ടലില്ലെന്ന് എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈകിട്ട് ബാബുവുമായി ജില്ലാ മെഡിക്കൽ ഓഫിസർ സംസാരിച്ച് ആരോഗ്യനില തൃപ്തികരമെന്നു രേഖപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…