രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണം; ഗവർണർക്ക് തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ കത്ത്

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനടക്കം പ്രതികളായ ഏഴു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വിജയ് സേതുപതി ഗവർണർക്ക് കത്ത് എഴുതിയിരിക്കുന്നത്.
അതേസമയം ഈ വിഷയത്തിൽ അന്തിമ തീരുമാനം ഗവർണർക്ക് എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ വർഷം അറിയിച്ചത് കത്തിൽ നടൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗവർണറോട് ഇക്കാര്യം അഭ്യർത്ഥിക്കുന്ന വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.
“സുപ്രീം കോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർത്ഥിക്കുന്നു. അർപ്പുതമ്മാളിന്റെ 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”- വീഡിയോയിൽ വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിക്കൊപ്പം സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്ത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

8 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

9 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

9 hours ago